..::കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ::...


ഞങ്ങളെക്കുറിച്ച്
     
നമ്മുടേത് ഒരു ബഹുസ്വരസമൂഹമാണല്ലോ. ചരിത്രപരമായ കാരണങ്ങളാലും സമകാലിക സാഹചര്യങ്ങളാലും വിവിധ മതസമൂഹങ്ങള്‍ക്കിടയില്‍ പലവിധ അവിശ്വാസവും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നു. ഇവയകറ്റി അകല്‍ച്ചയും അബദ്ധധാരണകളും തിരുത്തി പരസ്പരം അറിയാനും മനസ്സിലാക്കാനും അവസരമൊരുക്കേണ്ടത് അനിവാര്യമാണ്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന വേദിയാണ് ഡയലോഗ് സെന്റര്‍ കേരള. മതസമൂഹങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ ആശയവിനിമയം നടക്കേണ്ടതുണ്ടെന്ന് അത് മനസ്സിലാക്കുന്നു. എന്നാല്‍ മതസംവാദങ്ങളും ചര്‍ച്ചകളും തര്‍ക്കിക്കാനും തോല്‍പിക്കാനും വാദിക്കാനും ജയിക്കാനും ആകരുതെന്ന് അതിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട്തന്നെ അറിയാനും അറിയിക്കാനും അന്വേഷിക്കാനും കണ്ടെത്താനും പരസ്പരം പങ്കുവെക്കാനും സഹായകമാകുന്ന പരിപാടികളാണ് ഡയലോഗ്സെന്റര്‍ സംഘടിപ്പിക്കാറുള്ളത്. ഇസ്ലാമിനെയും മുസ്ലിംകളെയും സംബന്ധിച്ച തെറ്റിദ്ധാരണകളും അജ്ഞതകളും അവസാനിപ്പിക്കാനും ഇസ്ലാമിനെ സഹോദരസമുദായങ്ങള്‍ക്ക് പരിചയപ്പെടുത്താനും ഡയലോഗ്സെന്റര്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നു. അതിനായി നടത്തപ്പെടുന്ന പരിപാടികളില്‍ പ്രധാനമാണ് ദിശ ഇസ്ലാമിക് എക്സിബിഷന്‍.

സാമ്രാജ്യത്വ ഭീകരത സൃഷ്ടിക്കുന്ന യുദ്ധക്കെടുതികള്‍,ഭരണകൂട ഭീകരതയുടെ ഹീനകൃത്യങ്ങള്‍,സ്ത്രീധനം സൃഷ്ടിക്കുന്ന വിപത്തുകള്‍, പലിശക്കെണികള്‍,ഭോഗാസക്തമായ നാഗരികത പ്രകൃതിക്കേല്‍പിക്കുന്ന പരിക്കുകള്‍ തുടങ്ങി ആധുനിക ജീവിതത്തെ ഏറെ ദുരിത പൂര്‍ണമാക്കുന്ന എല്ലാറ്റിനെയും സംബന്ധിച്ച തിരിച്ചറിവ് നല്‍കി രക്ഷാമാര്‍ഗം കാണിക്കുന്നു ദിശ ഇസ്ലാമിക് എക്സിബിഷന്‍.

ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസകാര്യങ്ങള്‍,ആരാധനകര്‍മങ്ങള്‍,മൂലപ്രമാണങ്ങള്‍,ജീവിതവീക്ഷണം വ്യക്തി ജീവിതം,കുടുംബഘടന,സാമൂഹ്യവ്യവസ്ഥ,ധാര്‍മികാധ്യാപനങ്ങള്‍ എല്ലാം വിശദമായി വിവരിക്കുന്ന ദൃശ്യങ്ങളും ചിത്രീകരണങ്ങളും ചാര്‍ട്ടുകളും ദിശയെ പ്രേക്ഷകര്‍ക്ക് ദിശാബോധം നല്‍കുന്നതാക്കുന്നു. ഇസ് ലാമിന്റെ സൌഹൃദവും സൌന്ദര്യവും സഹോദര സമൂഹങ്ങള്‍ക്ക് അനുഭവപ്പെടാന്‍ അവസരമൊരുക്കുന്നു ദിശ. പ്രതിസന്ധികള്‍ നിറഞ്ഞ ഇന്നത്തെ ജീവിത സാഹചര്യത്തില്‍ നിസ്സഹായനായി അന്ധാളിച്ചു നില്‍ക്കുന്ന ഏവര്‍ക്കും ദിശാബോധം നല്‍കാന്‍ ദിശ സഹായകമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തന്നെയാണ് ദിശ കൂടുതല്‍ സഹൃദയിരിലേക്കെത്തിക്കാന്‍ പ്രത്യേകമായി ഒരു വെബ്സൈറ്റ് ആരംഭിച്ചിട്ടുള്ളത്. സൈറ്റ് സന്ദര്‍ശകര്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കി ഞങ്ങളോട് സഹകരിക്കണമെന്നഭ്യര്‍ഥിക്കുന്നു. 

ഭാരവാഹികള്‍
ഡയറക്ടര്‍,
ശൈഖ് മുഹമ്മദ് കാരകുന്ന്
ഫോണ്‍: 9447426247
E Mail: smkarakunnu@gmail.com

സെക്രട്ടറി,
എന്‍. എം. അബ്ദുറഹ് മാന്‍
ഫോണ്‍: 9495840613
E Mail: nmhira@gmail.com


വിലാസം
ഡയലോഗ് സെന്റര്‍ കേരള
ഹിറാസെന്റര്‍
മാവൂര്‍ റോഡ്
കോഴിക്കോട്- 673 004
ഫോണ്‍:0495-2722709,2724468
ഫാക്സ്:0495-2724524
e-mail:dialogueck@gmail.com

 

© www.dishaislamonline.net