..::കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ::...
 

മന്ത്രി കെ പി രാജേന്ദ്രന്‍ ദിശ ഇസ്‌ലാമിക് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു


തൃശൂര്‍: ശക്തന്‍ തമ്പുരാന്‍ നഗറില്‍ മന്ത്രി കെ പി രാജേന്ദ്രന്‍ ദിശ ഇസ്‌ലാമിക് എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പറയാനും സഹിഷ്ണുതയോടെ സ്വീകരിക്കാനും സാധിക്കുമ്പോള്‍ ഏകപക്ഷീയത അവസാനിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചര്ച്ചകകളെയും സംവാദങ്ങളെയും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുവാന്‍ നമുക്ക് സാധിക്കണം. വ്യാമോഹിപ്പിക്കുന്ന സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത് നവമുതലാളിത്തം നമ്മെ വിഭ്രമാത്മകതയില്‍ അകപ്പെടുത്തിയിരിക്കുകയാണ്. പുതിയ ചതിക്കുഴികളെ തിരിച്ചറിഞ്ഞ് പ്രകൃതിയെ സുരക്ഷിതമായി അടുത്ത തലമുറക്ക് കൈമാറാന്‍ നമുക്കാകണമെന്ന് അദ്ദേഹം പറഞ്ഞു. പഴയ തലമുറയുടെ സമരോത്സുകത വീണ്ടെടുത്ത് സമൂഹത്തിലെ വേദനകളെ ഏറ്റെടുക്കാന്‍ സാമൂഹ്യപ്രവര്ത്ത കര്ക്ക്ു സാധിക്കണം. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ സ്വരൂപിക്കപ്പെടാനുളള ശ്രമങ്ങളാണ് ദിശ എക്‌സിബിഷനിലൂടെ നടക്കുന്നത്. കൂടുതല്‍ ചിന്തിപ്പിക്കാന്‍ അത് പ്രേരണ നല്കുസന്നുണ്ട്. പൊതുസമൂഹം ഏറ്റവും കൂടുതല്‍ ചര്ച്ച് ചെയ്യുന്ന പ്രശ്‌നങ്ങളാണ് ദിശ എക്‌സിബിഷനിലൂടെ സംവദിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പി.സി. ചാക്കോ എം.പി, തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അമ്പാടി വേണു, കെ.പി.സി.സി ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, സ്വാഗതസംഘം ചെയര്മാേന്‍ കെ.വി.മുഹമ്മദ് സക്കീര്‍, വൈസ് ചെയര്മാ്ന്‍ അഡ്വ.ആര്‍.വി.മജീദ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് പി. അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി അദ്ധ്യക്ഷത വഹിച്ചു. പരസ്പരം അറിയാനുള്ള അവസരമൊരുക്കുക എന്നത് ബഹുസ്വര സമൂഹത്തിന്റെ ഉത്കൃഷ്ടഭാവമാണ്. ഇന്ന് ഏറ്റവും തെറ്റിദ്ധരിക്കപ്പെടുന്ന മതമാണ് ഇസ്‌ലാം. പുതിയ പ്രയോഗങ്ങളും സംജ്ഞകളും ഉപയോഗിച്ച് ഇസ്‌ലാമിനെ പാര്ശ്വമവത്കരിക്കാനുള്ള ബോധപൂര്വ്വീമായ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മനുഷ്യന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്ക്ക്ധ ഖുര്ആവനും പ്രവാചകചചര്യയും സമര്പ്പിക്കുന്ന പരിഹാരങ്ങളാണ് ദിശ എക്‌സിബിഷന്‍ നമുക്ക് നല്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
മേയര്‍ ശ്രീമതി കെ. ആര്‍. ബിന്ദു മുഖ്യാതിഥിയായിരുന്നു. ദിശതെറ്റുന്ന മതാത്മകതയാണ് പ്രശ്‌നങ്ങള്ക്ക്ി കാരണമെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. ബാബരി മസ്ജിദിന്റെ പതനം സൃഷ്ടിച്ച അരക്ഷിതാവസ്ഥക്ക് അന്യതാബോധത്തോടെയുള്ള സംഘടിത പ്രവര്ത്ത്നം പരിഹാരമല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. എന്‍.എം അബ്ദുറഹ്മാന്‍ സ്വാഗതവും എന്‍.എ മുഹമ്മദ് നന്ദിയും പറഞ്ഞു.

 
<<Previous Page | Next Page >>
 

© www.dishaislamonline.net