പോസ്റല്‍ലൈബ്രറി വ്യവസ്ഥകള്‍ 

1
പുസ്തകം വായിച്ചതിന് ശേഷം തിരിച്ചയക്കണം. എന്നാലേ അടുത്ത പുസ്തകം ലഭിക്കുകയുള്ളൂ. ഇവിടെനിന്ന് അയച്ച അതേ കവറിലാണ് തിരി ച്ചയക്കുന്നതെങ്കില്‍ ‘കിം’ന്റെ വിലാസം ഒരു കടലാസില്‍ എഴുതി കവറിന്മേല്‍ ഒട്ടിച്ചാല്‍ മതി. പഴയ സ്റാമ്പ് കളഞ്ഞ് അതേ വിലക്കുള്ള പുതിയ സ്റാമ്പ് പതിക്കുക. കവര്‍ ഒട്ടിക്കാന്‍ പാടില്ല. പുതിയ കവര്‍ ഉപയോഗിക്കുകയാണെങ്കില്‍Printed Books Only എന്നെഴുതണം.

2 പുസ്തകം സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ പുസ്തകത്തിന്റെ വില സ്റാമ്പ് ആയോ എം.ഒ. ആയോ അയക്കുക. പുസ്തകത്തിന് 33% കമ്മീഷന്‍ അനുവദിക്കുന്നതാണ്.

3 മെമ്പര്‍മാരുടെ ലഡ്ജര്‍ നമ്പര്‍ പുസ്തകം അയക്കുന്ന കവറിന്മേല്‍ ഉണ്ടായിരിക്കും. പണം, കത്ത്, പുസ്തകങ്ങള്‍ എന്നിവ അയക്കു മ്പോള്‍ ലഡ്ജര്‍ നമ്പര്‍ എഴുതണം.

4 പുസ്തകത്തില്‍ എഴുതുകയോ എഴുത്ത് വെക്കുകയോ അരുത്. വിവ രങ്ങള്‍ അറിയിക്കുവാന്‍ അംഗീകൃത മാര്‍ഗങ്ങള്‍ മാത്രം ഉപയോഗി ക്കുക.

5 പുസ്തകം തിരിച്ചയച്ചിട്ട്, രണ്ടാഴ്ചക്കകം അടുത്ത പുസ്തകം ലഭി ക്കാതെവന്നാല്‍ വിവരമറിയിക്കുക. (അവസാനം തിരിച്ചയച്ച പുസ്ത കത്തിന്റെ പേര് അറിയിക്കണം)

സംശയങ്ങള്‍ എഴുതിച്ചോദിക്കുക. 
-ലൈബ്രേറിയന്‍