..::കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ::...
 

തെറ്റുധാരണകള്‍ തിരുത്തി 'ദിശ- 2006'

എന്‍.എ. മുഹമ്മദ്

'ഇസ്ലാംമതം എല്ലാവര്‍ക്കും പരിചയപ്പെടാന്‍ അവസരം ഉണ്ടാകണം. ഏറെ പേര്‍ക്കും അപരിചിതമായ ഒട്ടേറെ ജീവിതരഹസ്യങ്ങള്‍ അതിലുണ്ട്. ഈ എക്സിബിഷന്‍ ആ രംഗത്ത് പുതിയ ചുവടുവെപ്പാണ്'
ഡയലോഗ് സെന്റര്‍ കേരള കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഒരുക്കിയ 'ദിശ-2006 ഇസ്ലാമിക് കള്‍ച്ചറല്‍ എക്സിബിഷന്‍' സന്ദര്‍ശിച്ച ശേഷം വര്‍ക്കല ശിവഗിരി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ കുറിച്ച വാക്കുകള്‍.
ഇസ്ലാമിനെക്കുറിച്ച് അജ്ഞരായ ധാരാളമാളുകളുടെ തെറ്റുധാരണകള്‍ നീക്കാന്‍ 'ദിശ' സഹായകമായെന്ന് നിസ്സംശയം പറയാം. എക്സിബിഷന്‍ നഗരിയിലൂടെ കയറിയിറങ്ങിയ ആയിരങ്ങള്‍ കുറിച്ചിട്ട വരികള്‍തന്നെ അതിന് തെളിവ്.

Read More >>>

 
തലസ്ഥാനനഗരിയില്‍ ചരിത്രമെഴുതി 'ദിശ' എക്സിബിഷന്‍
എന്‍.എ.എം

തിരുവനന്തപുരം: ഇസ്ലാമിനെക്കുറിച്ച് അറിയാന്‍ അടങ്ങാത്ത ആകാംക്ഷയോടെ പതിനായിരങ്ങള്‍ ഒഴുകിയെത്തിയ 'ദിശ' ഇസ്ലാമിക് എക്സിബിഷന്‍ തലസ്ഥാനനഗരിയില്‍ ചരിത്രമെഴുതി. പുത്തരിക്കണ്ടം മൈതാനിയില്‍ ഡയലോഗ് സെന്റര്‍ കേരള സംഘടിപ്പിച്ച പ്രദര്‍ശനം ഇസ്ലാമികാദര്‍ശത്തിന്റെ വിസ്മയകരമായ ദൃശ്യാവിഷ്കാരമായിരുന്നു. കേട്ടുകേള്‍വിയുടെയും മുന്‍ധാരണകളുടെയും കരിമ്പടങ്ങള്‍ വകഞ്ഞുമാറ്റി വസ്തുതകളുടെ വെള്ളിവെളിച്ചത്തിലേക്ക് അനുവാചകരെ ആനയിക്കുന്ന കാഴ്ചകളാണ് പ്രദര്‍ശന നഗരിയില്‍ ഉണ്ടായിരുന്നത്. നവംബര്‍ രണ്ടു മുതല്‍ ഒമ്പതു വരെ നീണ്ട പ്രദര്‍ശനത്തോടനുബന്ധിച്ച് എല്ലാ ദിവസവും സാംസ്കാരിക പരിപാടികളും അരങ്ങേറി.
Read More >>>


ദിശയിലേക്ക് വിരല്‍ചൂണ്ടി ദിശ

ശക്കീര്‍ മുല്ലക്കര

തൃശൂര്‍: 2009 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 8 വരെ തൃശൂര്‍ ശക്തന്‍നഗറില്‍ സംഘടിപ്പിച്ച 'ദിശ' ഇസ്ലാമിക് എക്സിബിഷന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലാണ്. അഭൂതപൂര്‍വമായ ജനത്തിരക്കാണ് ദിശയില്‍ അനുഭവപ്പെട്ടത്. പലരും എക്സിബിഷന്‍ കാണാനാവാതെ മടങ്ങുകയായിരുന്നു. സഹോദര സമുദായത്തില്‍പ്പെട്ടവരുടെയും സ്ത്രീകളുടെയും പങ്കാളിത്തം എക്സിബിഷനെ ശ്രദ്ധേയമാക്കി. സാമ്രാജ്യത്വ അധിനിവേശം, പലിശക്കെണി, ലഹരിദുരന്തങ്ങള്‍, വിദ്യാഭ്യാസം, മനുഷ്യാവകാശ ലംഘനങ്ങള്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍, സ്ത്രീ സമൂഹം, അഴിമതി, വിശ്വാസദര്‍ശനങ്ങള്‍,
Read More >>>

 

© www.dishaislamonline.net