..::കാലം സാക്ഷി. തീര്‍ച്ചയായും മനുഷ്യരൊക്കെയും നഷ്ടത്തിലാണ്. സത്യവിശ്വാസം സ്വീകരിച്ചവരും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ചവരും; സത്യം സ്വീകരിക്കാനും ക്ഷമ പാലിക്കാനും പരസ്പരമുപദേശിച്ചവരുമൊഴികെ::...

 


“മനുഷ്യനും ദൈവത്തിനും മതങ്ങള്‍ക്കും
നിരക്കാത്ത തീവ്രവാദ പ്രവണതകള്‍ക്ക്
മൂര്‍ച്ചയേകാന്‍ സാമ്രാജ്യത്വം ശ്രമിക്കുമ്പോള്‍
മതങ്ങളുടെ മാനുഷികസത്തയ്ക്ക് പ്രസക്തിയേറുന്നു.
‘ദിശ’ ആ വഴിക്കുള്ള ദിശാബോധം നല്‍കട്ടെ
-ബിനോയിവിശ്വം

 
“നാടിനും സമൂഹത്തിനും നന്മയുടെ ദീപം തെളിക്കാന്‍ പ്രായോഗിക ജീവിതത്തില്‍ ഈ മഹാത്മാവിന്റെ അറിവുകളും പ്രാവര്‍ത്തികമാകാന്‍ പ്രേരണയാകട്ടെ എന്ന് ആശംസിക്കുന്നു.”

സ്വാമി ജ്യോതിരൂപജ്ഞാന തപസ്യ
ശാന്തിഗിരി ആശ്രമം
 
 


‘ദിശ’ പ്രദര്‍ശനം കണ്ടു.
ആശയങ്ങളെ ശക്തിയായി പ്രകടിപ്പിക്കാന്‍ ഉതകുന്നു. സത്യത്തെ അറിയാന്‍ പ്രേരിപ്പിക്കട്ടെ.
ആശംസകളോടെ.
-ഭുവനാത്മാനന്ദസ്വാമി
ശ്രീരാമകൃഷ്ണാശ്രമം

 
“ദിശ ഒരുക്കിയ ഇസ്ലാമിക് എക്സിബിഷന്‍ വളരെ
അര്‍ത്ഥവത്തായിട്ടുണ്ട്. ഭൌതികവാദം മാത്രം ആലംബമാക്കിയ എക്സിബിഷനുകളെ ഞാന്‍ ഇന്നേവരെ ജീവിതത്തില്‍ കണ്ടിട്ടുള്ളൂ. പുതിയ അനുഭവം പകര്‍ന്ന് തന്നതിന് നന്ദി”
സ്നേഹത്തോടെ
കെ.പി.രാമനുണ്ണി
 

‘ദിശ’ പ്രദര്‍ശനം നല്‍കുന്ന സന്ദേശം ശ്രദ്ധിച്ചതിലുള്ള ആനന്ദം അറിയിക്കുന്നു. ഡയലോഗ്സെന്റര്‍ ദൈവസൃഷ്ടികള്‍ക്ക് തമ്മില്‍ അറിയാനും പരസ്പരം ആദരിക്കാനും അതിലൂടെ ദൈവം നല്‍കുന്ന സമാധാനവും സന്തോഷവും അനുഭവിക്കാനും ഒരുക്കുന്ന അവസരങ്ങളെ ആദരിക്കുന്നു. ആശംസകളോടെ.
റവ- ഡോ: ജി.ശോഭനം.
പ്രിന്‍സിപ്പാള്‍,
കേരള യുനൈറ്റഡ് തിയോളജിക്കല്‍ സെമിനാരി - തിരുവനന്തപുരം
 


“യുവജനങ്ങള്‍ക്ക് ദിശാബോധവും
ആത്മീയബോധവും നല്‍കി
ഇസ്ലാം എന്താണെന്നും, പ്രവാചക
ദൌത്യം എന്താണെന്നും. മനസ്സിലാക്കുവാന്‍
കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഇത്തരത്തിലുള്ള
പരിപാടികള്‍ പാലക്കാട്ടുകാര്‍ക്കും
കാണുവാന്‍ ഒരു അവസരം
നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സംഘാടകര്‍ക്ക് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് ”
ദൈവനാമത്തില്‍, സ്നേഹപൂര്‍വ്വം
മിസ്സ്: പ്രിയ രാമകൃഷ്ണന്‍
(നാഷണല്‍ യൂത്ത് അവാര്‍ഡ് ജേതാവ്)

 

“ദിശ പൂര്‍ണമായും സൂചിപ്പിക്കുന്ന പ്രദര്‍ശനം
കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
ഇസ്ലാമിന്റെ ചിന്തയും ജീവിതവും കോര്‍ത്തിണക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതില്‍ വിജയിച്ചിരിക്കുന്നു.
സത്യസന്ധമായ വിജ്ഞാന ദൃശ്യങ്ങള്‍ വലിയ സംഭാവനയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി”
പന്ന്യന്‍ രവീന്ദ്രന്‍.എം.പി
 


“This exhibition is very much
informative and attractive.”

Mayadas.T.S
Dt.General Secretary
Youth Congress,Thrissur

 


“മനുഷ്യത്വം, മനുഷ്യന്‍, ചിന്തകള്‍, ദിശകള്‍ ഇവയെല്ലാം കച്ചവടച്ചരക്കായി മാറിക്കൊണ്ടിരിക്കുന്ന കാലത്താണ് ഞാന്‍ എന്റെ കുടുംബവുമായി ഈ എക്സിബിഷന്‍ കാണാന്‍ എത്തിയത്. സന്തോഷമായി. മനുഷ്യനെ മനുഷ്യനായി തന്നെ കാണണം. പഠനവും വിദ്യാഭ്യാസവും സത്യസന്ധമായിരിക്കണം.
സന്തോഷം - ഉണരട്ടെ......ഉയരട്ടെ.....”
ഇ.രഘുനാഥന്‍
ബി.ജെ.പി.
തൃശൂര്‍ ജില്ലാ പ്രസിഡണ്ട്

 

 


“കാഴ്ചപ്പാടിനെ സാധൂകരിക്കുന്നതില്‍
തനിമയോടെ ഒരുക്കിയിരിക്കുന്ന ദിശാബോധം”
വളരെ നന്നായിട്ടുണ്ട്.
Adv. B.Gopalakrishnan
BJP. Gen.Secretary

 
"Disha Exhibition കണ്ടു. വളരെ നന്നായിരിക്കുന്നു. മനുഷ്യന്‍ അറിഞ്ഞിരിക്കേണ്ടതായ ഒരുപാട് കാര്യങ്ങള്‍ ഈ എക്സിബിഷനിലൂടെ കടന്നുപോകുമ്പോള്‍ ലഭിക്കുന്നു.”
Prof: P.C.Thomas
East Fort, Trichur.5

© www.dishaislamonline.net